കോട്ടയം: മാർക്ക് ദാനത്തിൽ കുരുക്ക് മുറുകുന്നതിനിടെ എം.ജി സർവകലാശാല വൈസ് ചാൻസ ലർ പ്രഫ. സാബു തോമസ് വിദേശത്തേക്ക്. നേരേത്ത നിശ്ചയിച്ചതനുസരിച്ചാണ് ഞായറാഴ്ച അ ദ്ദേഹം സ്പെയിനിലേക്ക് പോകുന്നത്. മാർക്ക് ദാന ആരോപണത്തിൽ സി.പി.എം നേതൃത്വവും മന്ത് രി കെ.ടി. ജലീലും വൈസ് ചാൻസലറെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതിടെയുള്ള യാത്ര ചർ ച്ചയാകുകയുമാണ്. വിദേശയാത്രകൂടി കണക്കിലെടുത്താണ് വി.സിയുടെ തലയിലേക്ക് മാത്രം വ ീഴ്ച കെട്ടിവെക്കാനുള്ള നീക്കമെന്നാണ് സൂചന.
മാർക്ക് ദാന വിവാദത്തിൽ തീരുമാനം എം .ജി വൈസ് ചാന്സലറുടേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ശനിയാ ഴ്ച വ്യക്തമാക്കിയിരുന്നു. മന്ത്രി ജലീലും സർവകലാശാലയാണ് അദാലത് സംഘടിപ്പിച്ചതെന്നാണു പറഞ്ഞത്. വിവാദം വി.സിയിലേക്ക് കേന്ദ്രീകരിക്കുന്നതിനിടെയാണ് വിദേശപര്യടനം. അതിനിടെ, ഗവർണർക്ക് വൈസ് ചാൻസലർ റിപ്പോർട്ടും നൽകി.
ശാസ്ത്ര സാങ്കേതിക ഗവേഷണ മേഖലയിലെ മികവിന് ആദരമായി യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് നൽകിയ അംഗത്വം സ്വീകരിക്കുന്നതിനാണ് സാബു തോമസ് സ്പെയിനിലേക്ക് പോകുന്നത്. മഡ്രിഡിലാണ് ചടങ്ങ്. കെമിസ്ട്രി ഡിവിഷനിൽ പ്രഫ. സാബു തോമസിന് മാത്രമാണ് അംഗത്വം ലഭിച്ചിട്ടുള്ളത്. തുടർന്ന് ഇന്ത്യ-റഷ്യ അക്കാദമിക പദ്ധതിയുടെ ഇവാല്യുവേഷനായി റഷ്യയിലേക്ക് പോകും. മോസ്കോയിലാണ് പരിപാടി. നവംബർ അഞ്ചുവരെയാണ് പര്യടനം. ഇതിന് ഗവർണർ നേരേത്ത അനുമതി നൽകിയിരുന്നു.
വിദ്യാർഥികളുടെ ഉത്തരക്കടലാസുകളും അനുബന്ധവിവരങ്ങളും സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാനുള്ള കത്തിൽ ഒപ്പിട്ടതും വി.സിയെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. എം.കോം നാലാം സെമസ്റ്റർ കോഴ്സിെൻറ അഡ്വാൻസ് കോസ്റ്റ് അക്കൗണ്ടിങ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകൾ രജിസ്റ്റർ നമ്പറും ഫോൾസ് നമ്പറും ഉൾപ്പെടെ സിൻഡിക്കേറ്റ് പരീക്ഷവിഭാഗം കൺവീനർ ഡോ.ആർ. പ്രഗാഷിനു കൈമാറാനായിരുന്നു ഉത്തരവ്.
േഫാൾസ് നമ്പർ പരീക്ഷ മോണിറ്ററിങ് സമിതിയല്ലാതെ, വി.സിപോലും അറിയരുതെന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഇത്. ഇത് മാർക്ക് തട്ടിപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപണം ഉയർന്നതോടെ വി.സി അടക്കമുള്ളവർക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മാർക്ക് ദാനത്തിന് പുതിയ ഉത്തരവ്
കോട്ടയം: മാർക്ക് ദാന വിവാദം എം.ജി സർവകലാശാലയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യപ്പെടുേമ്പാഴും 2016-19 ബാച്ചിെല വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് വിതരണത്തിനുള്ള ഉത്തരവ് സർവകലാശാല പുറത്തിറക്കി. 2015-18 ബാച്ച് വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് ഉത്തരവിെൻറ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് പുതിയ ഗ്രേസ് മാർക്ക് പുനർവിതരണ ഉത്തരവ്.
ഇതുപ്രകാരം പെർഫോമൻസ്-ഇയർ-സെമസ്റ്റർ നിബന്ധനകളില്ലാതെ ഗ്രേസ്മാർക്ക് പുനർവിതരണം നടത്താനാണ് നിർദേശം. മാർക്ക് കുറവിെൻറ പേരിൽ വിജയിക്കാത്തവർക്ക് ഏറെ സഹായകരമായ ആനുകൂല്യങ്ങളോടെയാണ് ഗ്രേസ്മാർക്ക് ഉത്തരവ് എന്നതും ശ്രദ്ധേയമാണ്.
സർവകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരമുള്ള ചില നടപടിക്രമങ്ങളല്ലാതെ ഫലത്തിൽ ഗ്രേസ് മാർക്ക് വിതരണത്തിനു വ്യക്തമായ മാനദണ്ഡങ്ങളൊന്നും സർവകലാശാലക്ക് ഇല്ല. ഗ്രേസ്മാർക്ക് പുനർവിതരണ പദ്ധതിയിലൂടെ നിരവധിപേർ ഗ്രേസ്മാർക്ക് നേടി വിജയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നിരവധിപേർക്ക് ഇതിെൻറ ആനുകൂല്യം ലഭിച്ചിരുന്നു. സർവകലാശാല നടത്തുന്ന അദാലത്തും ഈ ലക്ഷ്യത്തോടെയാണേത്ര. ഗ്രേസ് മാർക്ക് നൽകിയിട്ടും ജയിക്കുന്നില്ലെങ്കിൽ മോഡറേഷനും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.