പാലക്കാട്: കെ.എൻ.എം മര്‍കസുദ്ദഅ്വ വനിത വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിച്ച കേരള വിമന്‍സ് സമ്മിറ്റ് പാലക്കാട് കോട്ടമൈതാനിയിലെ സമ്മേളന നഗരിയെ ജനസാഗരമാക്കി. ഓള് ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡിലെ ഏക വനിത അംഗമായ ഡോ. അസ്മ സഹ്റ ത്വയ്യിബ (ഹൈദരാബാദ്) സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.ജി.എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ എന്നിവർ അതിഥികളായിരുന്നു. കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ ശബീന ശക്കീര്‍, സംസ്ഥാന സ്കൂള്‍ യുവജനോത്സവ തീം സോങ് രചയിതാവ് ഉമ്മുകുൽസൂം തിരുത്തിയാട് എന്നിവരെ ആദരിച്ചു.
കെ.എൻ.എം മര്‍കസുദ്ദഅ്വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി.ടി. ആയിശ, ഡോ. ഖമറുന്നിസ അന്‍വര്‍, സൈനബ ശറഫിയ്യ, മുഹ്സിന പത്തനാപുരം, എം. അഹ്മദ് കുട്ടി മദനി, ഡോ. അന്‍വര്‍ സാദത്ത്, എൻ.എം. അബ്ദുല്‍ ജലീല്‍, ആയിഷ ഹഫീസ്, ആദില്‍ നസീഫ് മങ്കട, സുഹാന ഉമര്‍, മറിയകുട്ടി സുല്ലമിയ്യ, റുക്സാന വാഴക്കാട് എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. എം.ജി.എം വൈസ് പ്രസിഡന്റ് ഡോ. ജുവൈരിയ്യ അധ്യക്ഷത വഹിച്ചു. പാലക്കാട് മുനിസിപ്പല്‍ ചെയര്പേഴ്സൻ കെ. പ്രിയ അജയന്, സലീമ, ഷഹബാനത്ത്, എം.ടി. നജീബ എന്നിവർ സംസാരിച്ചു. പാനല്‍ ചര്‍ച്ചയില്‍ അഡ്വ. ഫാത്വിമ തഹ്ലിയ, ഖദീജ കൊച്ചി, അഫീഫ പൂനൂര്, നെക്സി കോട്ടയം, സി.എം. സനിയ്യ, ജുവൈരിയ്യ എന്നിവര്‍ പങ്കെടുത്തു. വിദ്യാർഥിനി സമ്മേളനത്തില്‍ ഡോ. ആബിദ ഫാറൂഖി, ടി.കെ. തഹ്ലിയ, ആയിഷ ഹുദ, പി. ദാനിയ, പി.ഐ. റാഹിദ, സി.പി. ശാദിയ, ഷാന തസ്നീം എന്നിവർ സംസാരിച്ചു.
ആര്‍ത്തവാവധി സ്വാഗതാർഹം
പാലക്കാട്: കാമ്പസുകളില്‍ ആര്‍ത്തവാവധി ഏര്‍പ്പെടുത്തിയ തീരുമാനത്തെ എം.ജി.എം കേരള വിമന്‍സ് സമ്മിറ്റ് അംഗീകരിച്ച പ്രമേയം സ്വാഗതം ചെയ്തു. ലിംഗസമത്വത്തിന്റെ പേരില്‍ കുത്തഴിഞ്ഞ സ്ത്രീ -പുരുഷ ബന്ധങ്ങള്‍ക്ക് അവസരമൊരുക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റി അടിച്ചേൽപിക്കാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാറുകള്‍ പിന്മാറണം. മതന്യൂനപക്ഷങ്ങളെ അപരവത്കരിക്കുന്ന നടപടികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും ജുഡീഷ്യറിയിലും എക്സിക്യൂട്ടിവിലും മുസ്ലിം സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള നിയമ നടപടി സ്വീകരിക്കണമെന്നും സമ്മേളനം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.