വഖഫ് ബോര്‍ഡ് നിയമനം പി.എസ്​.സിക്ക്​: തീരുമാനം റദ്ദാക്കണം –എം.ഐ. അബ്​ദുല്‍ അസീസ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന വ​ഖ​ഫ് ബോ​ര്‍ഡ് നി​യ​മ​ന​ങ്ങ​ള്‍ പി.​എ​സ്.​സി മു​ഖേ​ന ന​ട​ത്താ​നു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ര്‍ എം.​ഐ. അ​ബ്​​ദു​ല്‍ അ​സീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ഖ​ഫ് സ്വ​ത്തു​ക്ക​ളു​ടെ പ​വി​ത്ര​ത​യും മൂ​ല്യ​വും സം​ര​ക്ഷ​ണ​വും കാ​ര്യ​ക്ഷ​മ​ത​യും കാ​ത്തു​സൂ​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ര്‍ക്കാ​റി​നു​ണ്ട്. ദേ​വ​സ്വം ബോ​ര്‍ഡ് നി​യ​മ​ന​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ തു​ട​രു​ന്ന സ​മീ​പ​നം ത​ന്നെ​യാ​ണ് വ​ഖ​ഫ് ബോ​ര്‍ഡ് നി​യ​മ​ന​ങ്ങ​ളി​ലും പു​ല​ര്‍ത്തേ​ണ്ട​ത്. അ​തി​ല്‍ വി​വേ​ച​നം പാ​ടി​ല്ല.

വ​ഖ​ഫ് ബോ​ര്‍ഡ് നി​യ​മ​ന​ത്തി​ന് പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെൻറ്​ ബോ​ര്‍ഡ് രൂ​പ​വ​ത്​​ക​രി​ച്ച് അ​വ​യു​ടെ വി​നി​യോ​ഗ​ത്തി​ലും ന​ട​ത്തി​പ്പി​ലും സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - MI Abdul Azeez about Waqf board appointment for PSC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.