പട്ടയങ്ങൾ റദ്ദാക്കുന്നത് അഴിമതിക്ക് ഇടയാക്കുമെന്ന് എം.ഐ. രവീന്ദ്രൻ

കോഴിക്കോട്: വിവാദമായ പട്ടയങ്ങൾ റദ്ദാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ദേ​വി​കു​ളം മുൻ അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ എം.ഐ. രവീന്ദ്രൻ. സർക്കാർ നീക്കം നിയമക്കുരുക്കുകൾക്ക് വഴിവെക്കും. ഇത് മൂന്നാറിലും ദേവികുളത്തും വൻ അഴിമതിക്ക് ഇടയാക്കുമെന്നും രവീന്ദ്രൻ പറഞ്ഞു.

Also Read:രവീന്ദ്രൻ പട്ടയം നാടെങ്ങും; സ്വന്തം ഭൂമിക്ക്​ പട്ടയം ദാ... ഇപ്പോൾ

കൃഷി ചെയ്യാനും വീട് നിർമ്മിക്കാനുമാണ് താൻ പട്ടയം നൽകിയത്. എന്നാൽ, വാണിജ്യ ആവശ്യത്തിനാണ് പട്ടയ ഭൂമി ഉപയോഗിച്ചിട്ടുള്ളത്. വീട് വെക്കാനും കൃഷിക്കുമാണ് എം.എം മണിയുടെ പേരിൽ 25 സെന്‍റ് സ്ഥലത്തിന് പട്ടയം നൽകിയത്. ഈ ഭൂമി വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു. സി.പി.എം ഒാഫീസും റിസോർട്ടും അടക്കമുള്ളവ ഈ ഭൂമിയിലാണ് നിർമിച്ചിട്ടുള്ളത്. പട്ടയങ്ങൾ റദ്ദ് ചെയ്ത് പുതിയത് അനുവദിച്ചാൽ ഇവയെല്ലാം ക്രമവൽകരിച്ച് കൊടുക്കാൻ സാധ്യതയുണ്ടെന്നും രവീന്ദ്രൻ വ്യക്തമാക്കി.

റവന്യൂ വകുപ്പിലെ ലോക്കൽ തഹസിൽദാർ, വില്ലേജ് ഒാഫീസർ, ആർ.ഡി.ഒ എന്നീ തസ്തികയിൽ ഇരിക്കുന്നവർ സി.പി.ഐ സർവീസ് സംഘടനയായ ജോയിന്‍റ് കൗൺസിൽ നിയമിച്ചവരാണ്. അഴിമതി നടത്തി സംഘടനക്കും നേതാക്കൾക്കും പണം നൽകുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. 30,000ഉം 35,000ഉം രൂപയാണ് ഒാരോ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുള്ളതെന്നും രവീന്ദ്രൻ പറഞ്ഞു.

1998ലും അതിന് ശേഷവും അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാറുകൾ റദ്ദാക്കാത്ത പട്ടയങ്ങളാണ് 24 വർഷത്തിന് ശേഷം ഇപ്പോൾ റദ്ദാക്കാൻ ശ്രമിക്കുന്നതെന്നും ചാനൽ അഭിമുഖത്തിൽ രവീന്ദ്രൻ ചൂണ്ടിക്കാട്ടി.

മൂ​ന്നാ​റി​ലെ ര​വീ​ന്ദ്ര​ന്‍ പ​ട്ട​യ​ങ്ങ​ള്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ റ​ദ്ദാ​ക്കാ​ൻ റ​വ​ന്യൂ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കിയിരുന്നു. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം റ​വ​ന്യൂ വ​കു​പ്പ്​ അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക്​ ആണ് ഇ​ടു​ക്കി ക​ല​ക്ട​ർ​ക്ക്​ ന​ൽ​കിയത്. നാ​ലു​വ​ര്‍ഷം നീ​ണ്ട പ​രി​ശോ​ധ​ന​ക്കു​ ശേ​ഷ​മാ​ണ് 530 അ​ന​ധി​കൃ​ത പ​ട്ട​യ​ങ്ങ​ള്‍ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് വീ​ണ്ടും പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍കാം.

1999ല്‍ ​ഇ.​കെ. നാ​യ​നാ​ര്‍ സ​ര്‍ക്കാ​റി​ന്‍റെ കാ​ല​ത്ത് ദേ​വി​കു​ളം അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ ആ​യി​രു​ന്ന എം.​ഐ. ര​വീ​ന്ദ്ര​ന്‍ അ​ധി​കാ​ര പ​രി​ധി മ​റി​ക​ട​ന്ന്​ മൂ​ന്നാ​റി​ല്‍ അ​നു​വ​ദി​ച്ച 530 പ​ട്ട​യ​ങ്ങ​ളാ​ണ് റ​വ​ന്യൂ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ റ​ദ്ദാ​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി പ​രി​ശോ​ധി​ക്കാ​നും അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക്​ പു​തി​യ പ​ട്ട​യം ന​ൽ​കാ​നും മ​റ്റു​ള്ള​വ റ​ദ്ദാ​ക്കാ​നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചു​ പേ​ര​ട​ങ്ങു​ന്ന ര​ണ്ട്​ സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - MI Raveendran says cancellation of leases will lead to corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.