കൊച്ചി: കെ.പി.സി.സി വർക്കിങ് പ്രസിഡൻറും പ്രമുഖ കോൺഗ്രസ് നേതാവും എം.പിയുമായ എം.െഎ. ഷാനവാസിന് രാഷ്ട്രീയ കേരളത്തിെൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ബുധനാഴ്ച പുലർച്ച ചെന്നൈയിൽ അന്തരിച്ച ഷാനവാസിെൻറ മൃതദേഹം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ കലൂർ തോട്ടത്തുംപടി മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
രാഷ്ട്രീയ, സാമൂഹിക, മത രംഗങ്ങളിലെ പ്രമുഖരടക്കം ഒട്ടനവധിപേർ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തി.
മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും പെങ്കടുത്തു. രാവിലെ 11ന് ഖബറടക്കത്തിനുശേഷം ടൗൺഹാളിൽ കെ.പി.സി.സി നേതൃത്വത്തിൽ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ അധ്യക്ഷതയിൽ അനുശോചനേയാഗവും ചേർന്നു. ബുധനാഴ്ച രാത്രി 8.30 വരെ ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രതിരോധമന്ത്രി എ.കെ. ആൻറണി, മന്ത്രിമാർ, മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ തുടങ്ങിയ പ്രമുഖർ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, എം.പി.മാരായ ശശി തരൂർ, കെ.വി. തോമസ്, എം.കെ. രാഘവൻ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ. സുധാകരൻ, മുൻ മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, എസ്. ശര്‍മ എം.എൽ.എ, വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, കെ. ബാബു, എ.പി. അനില്‍കുമാര്‍, എം.എൽ.എമാരായ ഹൈബി ഈഡന്, അന്‍വര്‍ സാദത്ത്, എ.എം. ആരിഫ്, പി.കെ. ബഷീർ, പി. ഉബൈദുല്ല, ടി.എ. അഹമ്മദ് കബീർ, കെ.സി. ജോസഫ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ്റഹ്മാൻ, മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്, ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) കളത്തിൽ ഫാറൂഖ്, എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോണ്‍ഗ്രസ് വക്താവ് പി.സി. ചാക്കോ, കെ.പി. ധനപാലന്, രാജ്മോഹൻ ഉണ്ണിത്താൻ, എ.പി. അബ്ദുല്ലക്കുട്ടി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, മേയര്‍ സൗമിനി ജയിന്, ഷാനിമോള്‍ ഉസ്മാന്, മാന്നാർ അബ്ദുൽ ലത്തീഫ്, ജോൺസൺ എബ്രഹാം, ജെയ്സൺ ജോസഫ്, ജമാഅത്തെ ഇസ്ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈൻ, പി.ആർ സെക്രട്ടറി ടി. ഷാക്കിർ, എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസിഫലി, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, െഎ.എൻ.എൽ സംസ്ഥാന ൈവസ് പ്രസിഡൻറ് ഡോ. എ.എ അമീൻ തുടങ്ങിയവർ സംസ്കാരച്ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.