കൊച്ചി: ജനങ്ങളുടെ ആശങ്ക പരിഹരിക്കുംവിധം സുരക്ഷക്രമീകരണങ്ങൾ പാലിച്ചുവേണം ഗെയിൽ പൈപ്പിടൽ പദ്ധതി നടപ്പാക്കാനെന്നാവശ്യപ്പെട്ട് എം.െഎ. ഷാനവാസ് എം.പി ഹൈകോടതിയിൽ. ജനവാസ പ്രദേശങ്ങളിലൂെട പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതി നൽകിയ ഹരജിയിൽ കക്ഷിചേരാനാണ് എം.പി ഹരജി നൽകിയിരിക്കുന്നത്.
പെട്രോളിയം മിനറൽസ് ആൻഡ് പൈപ്പ്ലൈൻ (അക്വിസിഷൻ ഒാഫ് റൈറ്റ് ഒാഫ് യൂസർ ഇൻ ലാൻഡ്) ആക്ട് 1962 പ്രകാരമാണ് െകാച്ചി^മംഗളൂരു ഗ്യാസ് ലൈൻ പദ്ധതി നടപ്പാക്കുന്നത്. ഇൗ നിയമപ്രകാരം പൈപ്പ് ലൈനിടുന്നതിന് ഒേട്ടറെ സുരക്ഷ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, ഇതൊന്നും പാലിക്കാതെ സ്വകാര്യഭൂമികളിൽ ബലം പ്രയോഗിച്ച് പൈപ്പിടുകയാണ് അധികൃതർ. വ്യക്തമായ കൈയേറ്റമാണ് അധികൃതർ നടത്തുന്നത്. സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുപകരം അവർക്കുമേൽ ബലപ്രേയാഗം നടത്തുകയും ക്രിമിനൽ കേസ് ചുമത്തുകയുമാണ് ചെയ്യുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ താൻ ജനങ്ങളുടെ ആശങ്ക പലവട്ടം ഉയർത്തിക്കാട്ടിയിട്ടും നടപടിയുണ്ടായില്ല.
വ്യവസായമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറിന് സർവകക്ഷി യോഗം ചേർന്നിരുന്നു. എന്നാൽ, ജനങ്ങളുടെ ആശങ്ക മാറ്റാവുന്നവിധം നടപടികൾ ഉണ്ടായിട്ടില്ല. നിയമപരമായ സുരക്ഷനടപടികൾ സ്വീകരിക്കുന്നതിനുപുറമെ പൈപ്പ് ലൈനിടാൻ പുതിയ അലൈൻമെൻറ് ഉണ്ടാക്കുന്ന കാര്യം പരിഗണിക്കുകയും വേണം. നിയമപ്രകാരമുള്ള നഷ്ടപരിഹാരവും നൽകണം. എന്നാൽ, തീരുമാനങ്ങളെന്തായാലും നിയമവിരുദ്ധ മാർഗത്തിലൂടെ ൈപപ്പിടുമെന്ന ഉറച്ച നിലപാടാണ് ഗെയിൽ സ്വീകരിച്ചിട്ടുള്ളത്. ഇത് നാട്ടുകാരെ കൂടുതൽ പ്രകോപിതരാക്കുകയാണ്. ജനങ്ങളുടെ ആശങ്കയാണ് അഭിഭാഷക കമീഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്നത്. ജനതാൽപര്യം സംരക്ഷിക്കാനും സർക്കാർ പദ്ധതികൾ നടപ്പാക്കാനും ഒരുപോലെ ബാധ്യസ്ഥനാണ് താനെന്നും അതിനാൽ തന്നെകൂടി കക്ഷി ചേർത്തുവേണം കേസ് പരിഗണിക്കാെനന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.