നെടുമ്പാശ്ശേരി: മുത്തലാക്ക് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ മറവിൽ മത വിശ്വാസത്തിെൻറ അടിസ്ഥാന തത്വങ്ങളിൽ കൈ വക്കാൻ ആരെയും അനുവദിക്കില്ലെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ ഹാജിമാർക്ക് യാത്രാമംഗളം നേർന്നുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മതേതരത്വ സംസ്കാരം ലോകത്തിന് തന്നെ മാതൃകയാണ്. വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് ഭാരതം. ഏക സിവിൽ കോഡ് ഇന്ത്യൻ സാമൂഹിക വ്യവസ്ഥക്ക് അൽപം പോലും അനുയോജ്യമല്ല. ഓരോ മതസ്തർക്കും അവരുടെ വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ വിട്ടുവീഴ്ച്ച ചെയ്യാനാവില്ല. മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പലരും പറയുന്നു.
എന്നാൽ, സ്ത്രീകളെ ജീവിതത്തിൽ പങ്കാളികളാക്കാനാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പുണ്യഭൂമിയിലെത്തുന്ന ഹാജിമാർ രാജ്യത്തിെൻറ ഐക്യത്തിന് വേണ്ടിയും, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടിയും പ്രാർഥിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.