മലപ്പുറം: ജനങ്ങളെ അടിച്ചമർത്തി മുന്നോട്ടു പോയവരൊക്കെ വീണിട്ടുണ്ടെന്നും മലപ്പുറത്തിെൻറ വിപ്ലവ വീര്യം ഗെയിൽ അധികൃതർ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും എം.െഎ ഷാനവാസ് എം.പി. ജനവാസ കേന്ദ്രം ഒഴിവാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും ഷാനവാസ് വ്യക്തമാക്കി.
ഏറ്റെടുക്കുന്ന സ്ഥലത്തിന് സർക്കാർ വിലയല്ല, വിപണിവില ലഭിക്കണം. ഇൗ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ജനകീയ സമരത്തോടൊപ്പം ഉണ്ടാകും. സമരസമിതി നേതാക്കൾ എന്തു സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് വ്യവസായ മന്ത്രി എ.സി മൊയ്തീനല്ല. അവസാനത്തെ പൈപ്പിട്ടാലും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ഗെയിൽ പൈപ് ലൈൻ വിരുദ്ധ ജനകീയ സമരസമിതിയുടെ രണ്ടാംഘട്ട സമര പരിപാടികൾക്ക് തുടക്കം കുറിച്ച് മലപ്പുറം സിവിൽ സ്റ്റേഷന് സമീപം സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.