ചെങ്ങന്നൂർ: 20 ലക്ഷത്തോളം രൂപയുടെ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റ ർ ചെയ്ത് കേസെടുക്കാൻ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട ്ടു. തങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തിയതായി ചൂണ്ടിക്കാട്ടി അഞ്ച് സംഘങ്ങൾ നൽകിയ സ്വകാര്യ അന്യായത്തിലാണ് നടപടി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി അടക്കം 13 പ്രതികളും മുൻ യൂനിയൻ ഭാരവാഹികൾ ഉൾപ്പടെ അഞ്ചുപേർ സാക്ഷികളുമാണ്.
ചെങ്ങന്നൂർ യൂനിയനിലെ ബുധനൂർ പെരിങ്ങിലിപ്പുറം 151ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിലെ അഞ്ച് മൈക്രോ ഫിനാൻസ് സംഘങ്ങളിലായുള്ള 60ൽപരം വീട്ടമ്മമാരാണ് വായ്പ തട്ടിപ്പിനിരയായത്. സമുദായസംഘടന മുഖേന യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെങ്ങന്നൂർ ശാഖയിൽനിന്ന് വായ്പ എടുത്തവർ കൃത്യമായി യൂനിയൻ ഓഫിസിൽ മാസംതോറും തവണ തുകയടച്ചിരുന്നു. പാസ് ബുക്കിൽ ഇത് വരവുവെക്കുകയും അവസാനം തിരിച്ചടവ് പൂർത്തിയാക്കിയതായ രേഖകൾ നൽകുകയും ചെയ്തിരുന്നു.
എന്നാൽ, ബാങ്കിൽ തുക അടച്ചിരുന്നില്ല. കുടിശ്ശക നോട്ടീസ് ലഭിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി നിക്ഷേപകർ മനസ്സിലാക്കിയത്. ഡി.ജി.പിയടക്കമുള്ളവർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷണം നടത്തി കേസെടുക്കാൻ തയാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.