കോട്ടയം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ സൂക്ഷ്മ (മൈക്രോ) ന്യൂനപക്ഷങ്ങളെപ്പറ്റി നടത്തിയ കണക്കെടുപ്പിൽ കൗതുകവിവരങ്ങൾ. മൈക്രോ ന്യൂനപക്ഷങ്ങളുടെ കൃത്യമായ കണക്ക് ഇതുവരെ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് വിപുല സർവേ നടത്തിയത്. സംസ്ഥാന മീഡിയ അക്കാദമിയാണ് കമീഷനുവേണ്ടി വിവരങ്ങൾ ശേഖരിച്ചത്. റിപ്പോർട്ട് കമീഷൻ സർക്കാറിന് കൈമാറി. ഇവരുടെ ചരിത്രശേഷിപ്പുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തനിമയോടെ നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും പ്രത്യേക സംവരണം അനുവദിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തതായി ചെയർമാൻ അഡ്വ.എ.എ. റഷീദ് പറഞ്ഞു.
പ്രബല ന്യൂനപക്ഷങ്ങളായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും നിലവിൽ ആനുകൂല്യ വിതരണം. ഇതിലേക്ക് മൈക്രോ ന്യൂനപക്ഷങ്ങളെകൂടി എത്തിക്കാൻ കണക്കെടുപ്പിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബുദ്ധ, ജൈന, സിഖ്, പാഴ്സി വിഭാഗങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയിൽ കമീഷൻ സെമിനാർ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.