കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ. കൃഷ്ണനെയാണ് (56) കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും നൽകണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.
മീനങ്ങാടി പൊലീസ് സ്‌റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നിര്‍ണായക വിധി. രണ്ട് വര്‍ഷത്തോളം പ്രതി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയും ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്‌തെന്ന് തെളിയിക്കപ്പെട്ടു.
അന്നത്തെ ഇന്‍സ്‌പെക്ടര്‍ കെ.കെ. അബ്ദുൽ ഷെരീഫ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ജി. മോഹന്‍ദാസ് ഹാജരായി.
കുമളി: വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിൽ പ്രതിയെ വെറുതെവിട്ട വിധിക്ക് പിന്നാലെ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമടക്കം സമരവുമായി രംഗത്ത്. കോടതി വിധിയിൽ പ്രതിഷേധിച്ച് ശനിയാഴ്ച വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് ബാലികയുടെ മാതാപിതാക്കളും എസ്റ്റേറ്റ് തൊഴിലാളികളും നാട്ടുകാരും വായ് മൂടിക്കെട്ടി മാർച്ച് നടത്തി.
മാതാപിതാക്കൾക്കൊപ്പം തോട്ടം തൊഴിലാളികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാരുടെ വലിയ സംഘമാണ് വണ്ടിപ്പെരിയാർ സ്റ്റേഷൻ ഉപരോധിച്ചത്. കോടതി വിധി റദ്ദാക്കുക, പ്രതിയെ അറസ്റ്റ് ചെയ്യുക, മരിച്ച ബാലികയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുക തുടങ്ങിയ പ്ലക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധം. ഇതിനിടെ, പ്രതിയുടെ വീട്ടിലേക്ക് മാർച്ച് നടത്താനുള്ള നാട്ടുകാരുടെ നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.