ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്​ 38 വർഷം കഠിനതടവ്

പത്തനംതിട്ട: ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്​ 38 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ. കോഴഞ്ചേരി തടിയൂർ കടയാർ കോട്ടപ്പള്ളിൽ വീട്ടിൽ റെജി കെ. തോമസിനെയാണ്​ (50) ശിക്ഷിച്ചത്​.

പത്തനംതിട്ട ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജി ഡോണി തോമസ് വർഗീസാണ്​ ശിക്ഷാവിധി പുറപ്പെടുവിച്ചത്​. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവും അനുഭവിക്കണം.

2017 കാലയളവിൽ നടന്ന സംഭവത്തിൽ കോയിപ്രം പൊലീസ്​ ഇൻസ്പെക്ടർ ബി. അനിലാണ് കേസ്​ ​അന്വേഷിച്ചത്​. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായി.

Tags:    
News Summary - middle-aged man gets 38 years of rigorous imprisonment for raping girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.