ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥക്കിടയില്‍ ലഡാക്കിലെ പങോങ് തടാകതീരത്ത് ചൈന കൂടുതല്‍ സൈനികരെ സജ്ജമാക്കി. സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ബുധനാഴ്ച വൈകീട്ട് കമാന്‍ഡര്‍മാരുടെ യോഗവും വ്യാഴാഴ്ച മോസ്കോയില്‍ ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രിമാരുടെ കൂടിക്കാഴ്ചയും നടക്കാനിരിക്കേയാണ് ചൈന സൈനിക സന്നാഹം വര്‍ധിപ്പിച്ചത്. ഇതേതുടര്‍ന്ന് കൂടുതല്‍ സൈനികരെ സംഘര്ഷഭാഗെത്തത്തിച്ച ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള കൈയേറ്റം നടന്നാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
പങോങ് തടാകത്തിെൻറ വടക്കന്‍ തീരത്താണ് ഇപ്പോള്‍ സൈനിക വിന്യാസമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. സമുദ്രനിരപ്പില്‍നിന്ന് 14,000 അടി മുകളിലുള്ള പങോങ് തടാകത്തിെൻറ തെക്കന്‍ തീരത്തായിരുന്നു കഴിഞ്ഞ ദിവസം ചൈന ആകാശത്തേക്ക് വെടിവെച്ചത്. വൻ സൈനിക സന്നാഹത്തെ നിരത്തി ആള്‍ബലത്തില്‍ ഇന്ത്യയെ മറികടന്നിരിക്കുകയാണ് ചൈന. കിഴക്കൻ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖക്ക് എട്ടു കിലോമീറ്ററോളം ചൈന ഉള്ളിലേക്ക് പ്രവേശിച്ചതുമൂലം ഫിംഗര്‍ നാല് ഭാഗത്ത് ഇന്ത്യന്‍ സൈന്യത്തിന് പട്രോളിങ് സാധ്യമല്ലാത്ത സാഹചര്യമാണ്.
ഫിംഗര്‍ എട്ടുവരെ പട്രോളിങ് നടത്തിയ സ്ഥാനത്താണിത്. നാലു മാസമായി പങോങ് തടാകത്തിനു ചുറ്റുമുള്ള പര്‍വത ശിഖരങ്ങള്‍ ചൈനീസ് സേനയുടെ ആധിപത്യത്തിലാണെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ച വൈകീട്ട് ചൈനയൊരുക്കിയ സൈനിക സന്നാഹം കണ്ട് ഇന്ത്യന്‍ സേന ആ ഭാഗത്തേക്ക് കുതിച്ചിട്ടുണ്ടെന്നും അവരുടെയത്ര സൈനികരെ അണിനിരത്തുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം തുടര്‍ന്നു.
റഷ്യൻ മധ്യസ്ഥതയിൽ ഇന്ത്യ-ചൈന ചർച്ച
ബെയ്ജിങ്: മോസ്കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാർ സംയുക്ത യോഗം ചേരുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉച്ചകോടിക്കായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്കോയിൽ എത്തിയിട്ടുണ്ട്.
റഷ്യൻ വിദേശകാര്യമന്ത്രി െസർജി ലാവ്റോവാണ് ഇന്ത്യ- ചൈന മന്ത്രിമാരൊന്നിച്ചുള്ള ചർച്ചക്ക് കളമൊരുക്കിയത്. ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഇരു വിദേശകാര്യ മന്ത്രിമാരുടെയും കൂടിക്കാഴ്ചക്ക് നിരീക്ഷകർ വൻ പ്രാധാന്യം കൽപിക്കുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.