മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്​റ്റർ അന്തരിച്ചു

തൃശൂർ: 'മിൽമ' ചെയർമാനും കോൺഗ്രസ്​ നേതാവുമായ പി.എ. ബാലൻ മാസ്​റ്റർ അന്തരിച്ചു. 74 വയസായിരുന്നു. മസ്​തിഷ്​കത്തിലെ രക്തസ്രാവത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു. സംസ്​കാരം ​വൈകീട്ട്​ അവിണിശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.

32 വർഷമായി മിൽമ ഡറയക്​ടർ ബോർഡിലുള്ള ബാലൻ മാസ്​റ്റർ 2019 ജനുവരിയിലാണ്​ ചെയർമാനായത്​. അതിന്​ മുമ്പ്​ ആറ്​ വർഷം എറണാകുളം മേഖല ചെയർമാനായിരുന്നു.

കർഷക കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​, മിൽക്ക്​ സൊസൈറ്റീസ്​ അസോസിയേഷൻ പ്രസിഡൻറ്​, സംസ്ഥാന സഹകരണ യൂണിയൻ അംഗം എന്നീ പദവികൾ വഹിച്ച ബാലൻ മാസ്​റ്റർക്ക്​​ മികച്ച സംരംഭകനുള്ള ഇന്ത്യൻ ഇക്കണോമിക്​ റിസർച്ച്​ അസോസിയേഷൻ അവാർഡും മികച്ച സഹകാരിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്​. അഖില കേരള എഴുത്തച്​ഛൻ സമാജം സംസ്ഥാന വൈസ്​ പ്രസിഡൻറാണ്​.

ഭാര്യ: വാസന്തി ദേവി (റിട്ട. കെ.എസ്എഫ്ഇ). മക്കൾ: രഞ്​ജിത്ത്​ ബാലൻ (തിരുവനതപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐ.ടി വ്യവസായിയും) രശ്മി ഷാജി. മരുമക്കൾ: ഷാജി ബാലകൃഷ്ണൻ (ദുബൈ), മഞ്ജു രഞ്ജിത്ത് (സിസ്റ്റം അനലിസ്റ്റ്, യു.എസ്ടി ഗ്ലോബൽ, ഇൻഫോപാർക്ക് )

Tags:    
News Summary - Milma chairman Balan master dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.