പാല്‍വില വര്‍ധിപ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍

തിരുവനന്തപുരം: കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഗണിച്ചും ഉല്‍പാദനോപാധികളിലുണ്ടായ ഗണ്യമായ വിലവര്‍ധന കണക്കിലെടുത്തും പാലിന്‍റെ വില വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി.

കേരളത്തിലെ പാല്‍ ഉൽപാദനത്തിന്‍റെ ചെലവും മറ്റും പഠിക്കാൻ വെറ്ററിനറി സര്‍വകലാശാലയിലെയും കാര്‍ഷിക സര്‍വകലാശാലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതിയെ മില്‍മ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് നവംബര്‍ 15നകം ലഭിക്കും. ഇതിലെ ശിപാര്‍ശകള്‍ കൂടി പരിഗണിച്ച് ഫെഡറേഷന്‍ ഭരണസമിതി അടിയന്തര യോഗം ചേര്‍ന്ന് ഉചിതമായ വിലവര്‍ധന നടപ്പാക്കും.

ക്ഷീരകര്‍ഷകരുടെ അധ്വാനത്തിന് ആനുപാതികമായ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും ഉപഭോക്താക്കള്‍ വിലവര്‍ധന ഉള്‍ക്കൊള്ളണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.

Tags:    
News Summary - Milma chairman on milk price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.