മിൽമ പാൽ വില വർധന നടപ്പാക്കി; കൂടിയത് നാല് രൂപ

കോഴിക്കോട്: മിൽമ പാലിന്‍റെ വിലവർധന നിലവിൽവന്നു. ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചത്. മഞ്ഞ, ഇളംനീല നിറമുള്ള പാക്കറ്റുകൾക്ക് ലിറ്ററിന് 44 രൂപയാണ് പുതിയ വില. കടും നീല നിറമുള്ള പാക്കറ്റിന് ലിറ്ററിന് 46 രൂപയാണ് വില.

കൊഴുപ്പുകൂടിയ പാലിന് ലിറ്ററിന് 48 രൂപ നൽകണം. കാവി, പച്ച പാക്കറ്റുകളിൽ ലഭിക്കുന്നവയാണ് കൊഴുപ്പ് കൂടിയ പാൽ.

വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപ ക്ഷീരകർഷകർക്ക് ലഭിക്കും. പുതിയ വില രേഖപ്പെടുത്തിയ കവർ ലഭിക്കുംവരെ പഴയ വിലയിലെ കവറിൽ തന്നെ നാല് രൂപ കൂട്ടി വാങ്ങാനാണ് മിൽമയുടെ തീരുമാനം.

കാലിത്തീറ്റയുടേയും മറ്റ് ഉൽപ്പാദനോപാധികളുടേയും വിലയിലുണ്ടായ വർധനവാണ് പാൽവില കൂട്ടാനുള്ള പ്രധാന കാരണമെന്ന് മിൽമ പറയുന്നു.

2017ലാ​ണ് പാ​ൽ​വി​ല അ​വ​സാ​നം കൂ​ട്ടി​യ​ത്. പ്ര​ള​യ​ശേ​ഷം ആ​ഭ്യ​ന്ത​രോ​ൽ​പാ​ദ​ന​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ലി​റ്റ​ർ പാ​ലി​​​​​െൻറ കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ദി​വ​സം 1.86 ല​ക്ഷം ലി​റ്റ​ർ പാ​ലാ​ണ്​ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വാ​ങ്ങി​യ​ത്.

പാ​ൽ വി​ല വ​ർ​ധി​ക്കു​ന്ന​തോ​ടെ പാ​ലു​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യും വൈ​കാ​തെ വ​ർ​ധി​ച്ചേ​ക്കും.

Tags:    
News Summary - milma milk price hike -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.