മിൽമ പാൽ വില വർധന നടപ്പാക്കി; കൂടിയത് നാല് രൂപ
text_fieldsകോഴിക്കോട്: മിൽമ പാലിന്‍റെ വിലവർധന നിലവിൽവന്നു. ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചത്. മഞ്ഞ, ഇളംനീല നിറമുള്ള പാക്കറ്റുകൾക്ക് ലിറ്ററിന് 44 രൂപയാണ് പുതിയ വില. കടും നീല നിറമുള്ള പാക്കറ്റിന് ലിറ്ററിന് 46 രൂപയാണ് വില.
കൊഴുപ്പുകൂടിയ പാലിന് ലിറ്ററിന് 48 രൂപ നൽകണം. കാവി, പച്ച പാക്കറ്റുകളിൽ ലഭിക്കുന്നവയാണ് കൊഴുപ്പ് കൂടിയ പാൽ.
വർധിപ്പിച്ച നാല് രൂപയിൽ 3.35 രൂപ ക്ഷീരകർഷകർക്ക് ലഭിക്കും. പുതിയ വില രേഖപ്പെടുത്തിയ കവർ ലഭിക്കുംവരെ പഴയ വിലയിലെ കവറിൽ തന്നെ നാല് രൂപ കൂട്ടി വാങ്ങാനാണ് മിൽമയുടെ തീരുമാനം.
കാലിത്തീറ്റയുടേയും മറ്റ് ഉൽപ്പാദനോപാധികളുടേയും വിലയിലുണ്ടായ വർധനവാണ് പാൽവില കൂട്ടാനുള്ള പ്രധാന കാരണമെന്ന് മിൽമ പറയുന്നു.
2017ലാണ് പാൽവില അവസാനം കൂട്ടിയത്. പ്രളയശേഷം ആഭ്യന്തരോൽപാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്റർ പാലിെൻറ കുറവുണ്ടായി. കഴിഞ്ഞവർഷം ദിവസം 1.86 ലക്ഷം ലിറ്റർ പാലാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയത്.
പാൽ വില വർധിക്കുന്നതോടെ പാലുൽപന്നങ്ങളുടെ വിലയും വൈകാതെ വർധിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.