മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു; നാളെ മുതൽ നിലവിൽ വരും

കോഴിക്കോട്: മിൽമ പാൽ വില വീണ്ടും വർധിപ്പിച്ചു. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂട്ടിയത്. പാക്കറ്റിന് ഒരുരൂപയാണ് കൂട്ടുന്നത്. 29 രൂപയുണ്ടായിരുന്ന മിൽമ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മിൽമ സ്മാർട്ടിന് 25 ​രൂപയുമാകും. നാളെമുതൽ പുതിയ വില പ്രാബല്യത്തിൽ വരും.

ഈ പാൽ വിപണിയിൽ കുറഞ്ഞ അളവിൽ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മിൽമ അധികൃതർ പറഞ്ഞു. കൂടുതൽ ആവശ്യക്കാരുള്ള നീല കവർ പാലിന്റെ വിലയിൽ മാറ്റമില്ല. അഞ്ച് മാസം മുമ്പ് പാൽ ലിറ്ററിന് ആറുരൂപ നിരക്കിൽ വർധിപ്പിച്ചിരുന്നു. 

Tags:    
News Summary - Milma milk to cost more from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.