കോഴിക്കോട്: പാലും തൈരും പാക്കറ്റിൽ വീട്ടിലെത്തിച്ച മിൽമ ഇനി ചാണകവുമെത്തിക്കും. പാലും പാലിൽ നിന്നുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുമായിരുന്നു മിൽമ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്. എന്നാൽ ചാണകത്തെ കൂടി ബ്രാൻഡ് ചെയ്ത് മാർക്കറ്റിലെത്തിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കാനാണ് മിൽമ ലക്ഷ്യമിടുന്നത്.
മട്ടുപ്പാവ് കൃഷിക്ക് മുതൽ വൻ തോട്ടങ്ങളിൽ വെര ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ചാണകം മാർക്കറ്റിലെത്തിക്കുക. മിൽമയുടെ സഹസ്ഥാപനങ്ങളിലൊന്നായ മലബാർ റൂറൽ ഡവലപ്മെന്റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവർക്ക് ചാണകം എത്തിക്കുക എന്നതാണ് മിൽമ ലക്ഷ്യമിടുന്നത്.
പ്രാദേശിക ക്ഷീര സംഘങ്ങൾ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ് സംഭരിക്കുക. ഒരു കിലോക്ക് 25 രൂപ നിരക്കാണ് ഈടാക്കുക. 2,5,10 കിലോകളിലും മാർക്കറ്റിലെത്തിക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന് വേണ്ടി ചാണകം നൽകുന്ന മിൽമ കൂടുതൽ സ്ഥാപനങ്ങൾക്ക് ചാണകം നൽകാനുള്ള അനുമതി സർക്കാറിനോട് തേടിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.