ബെയ്ജിങ്: ചൈനയിലെ കൽക്കരി ഖനിയിൽ അമിത അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് 18 തൊഴിലാളികൾ മരിച്ചു. യോങ്ചുവാൻ ജില്ലയിലെ ഡയോഷുയിഡോങ് മേഖലയിൽ സ്വകാര്യ ഖനിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
23 തൊഴിലാളികളാണ് ഖനിയിൽ ഉണ്ടായിരുന്നത്. ഖനിയിൽ അകപ്പെട്ട തൊഴിലാളികളുടെ അടുത്തെത്താൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുകയാണ്. 2013 മാർച്ചിൽ ഹൈഡ്രജൻ സൾഫൈഡ് ശ്വസിച്ച് മൂന്ന് ഖനിത്തൊഴിലാളികൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.