തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സൺ മാവുങ്കലുമായി തനിക്കോ ഓഫിസിനോ ഒരുവിധ ബന്ധവുമിെല്ലന്ന് മന്ത്രി അഹമദ് ദേവർകോവിൽ. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫിസ് സന്ദര്‍ശിച്ചിരുന്നു. സംഘത്തില്‍ ഇയാളുമുണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിനെത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്.
അത്തരമൊരു ഫോട്ടോയാണ് പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാറിെൻറ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിെൻറ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരാനും പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.