തിരുവനന്തപുരം: തുറമുഖവകുപ്പ് മന്ത്രി ഐ.എൻ.എല്ലിന്റെ അഹമ്മദ് ദേവർകോവിലും ജനാധിപത്യ കേരള കോൺഗ്രസിന്റെ പ്രതിനിധിയും ഗതാഗത വകുപ്പ് മന്ത്രിയുമായ ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവെച്ചു. ഇടതു മുന്നണിയിലെ മുൻധാരണപ്രകാരമാണ് രാജി. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിസമർപ്പിച്ചത്. പൂർണ്ണ സംതൃപ്തിയോടെയാണ് കാലാവധി പൂർത്തിയാക്കുന്നതെന്ന് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
ഇരുവർക്കും പകരം കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് ബിയിലെ ഗണേഷ്കുമാർ എന്നിവർ മന്ത്രിമാരാകും. നേരത്തേയുള്ള രണ്ടരവർഷം ധാരണപ്രകാരമാണ് മാറ്റം. ഡിസംബറിൽതന്നെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് വിവരം.
ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമ തീരുമാനമുണ്ടാകും. നേരത്തെ തന്നെ ഗണേഷ് കുമാർ മന്ത്രിസ്ഥാനത്തിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ, നവകേരള സദസിന് ശേഷം മതി മന്ത്രിസഭ പുനഃസംഘടനയെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.