തിരുവനന്തപുരം: സിനിമയിലെ മയക്കുമരുന്ന് ഇടപാടുകൾ സർക്കാറിനെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇക്കാര്യം സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ മാത്രം സിനിമാ സംഘങ്ങളുണ്ടെന്നും നടിമാരിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണെന്നും നടൻ ബാബുരാജ് ഇന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
നേരത്തെ, സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചെന്ന പരാതിയിൽ നടൻ ഷെയ്ൻ നിഗമിന് വിലക്കേർപ്പെടുത്തിയത് അറിയിക്കാൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളാണ് നടൻമാരുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പറഞ്ഞത്.
സിനിമ മേഖലയിലെ ന്യൂജെൻ തലമുറക്കാരിൽ ലഹരി ഉപയോഗം വർധിക്കുന്നതായാണ് നിർമാതാക്കളുടെ സംഘടന ആരോപിച്ചത്. സാധാരണ മയക്കുമരുന്നുകൾ മാത്രമല്ല, എൽ.എസ്.ഡി പോലുള്ളവ വരെ ഉപയോഗിക്കുന്നുണ്ടെന്നും നിർമാതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെച്ചാണ് ബാബു രാജ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.