ബിഷപ്പിനെതിരായ പരാതി: ഇടപെടാനില്ലെന്ന് അൽഫോൻസ്​ കണ്ണന്താനം

കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനില്ലെന്ന്​ കേന്ദ്രമന്ത്രി അൽഫോൻസ്​ കണ്ണന്താനം. പരാതിയെക്കുറിച്ച്​ പൊലീസ്​ അന്വേഷിച്ചു വരികയാണ്​. ഇൗ ഘട്ടത്തിൽ വിഷയത്തിൽ ഇടപെടുന്നത്​ ശരിയ​ല്ലെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു. മഴക്കെടുതികൾ നേരിട്ട ചെല്ലാനം പ്രദേശം സന്ദർശിക്കാ​െനത്തിയതായിരുന്നു കണ്ണന്താനം.

കർദിനാൾ മാർ ജോർജ്​ ആ​ലഞ്ചേരി, അതിരൂപത അപ്പോസ്​തലിക്​ അഡ്​മിനിസ്​ട്രേറ്റർ മാർ ജേക്കബ്​ മനന്തോടത്ത്​ എന്നിവരുമായി കണ്ണന്താനം ചർച്ച നടത്തി. 

Tags:    
News Summary - Minister Alphons Kannanthanam React to Jalandhar Bishop Rape Case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.