തിരുവനന്തപുരം: മിണ്ടാപ്രാണിയായ കെ.എസ്.ആർ.ടി.സിയെ ഏത് സമരം വന്നാലും ആക്രമിക്കുന്നത് ശരിയല്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. എന്ത് തെറ്റ് ചെയ്തിട്ടാണ് കെ.എസ്.ആർ.ടി.സി ബസിന് നേരെ ആക്രമണം നടത്തിയതെന്നും മന്ത്രി ചോദിച്ചു.
വിഴിഞ്ഞം സമരവുമായി കെ.എസ്.ആർ.ടി.സിക്ക് ബന്ധമില്ല. അക്രമ സംഭവങ്ങളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാവുന്ന നഷ്ടം ആക്രമണം നടത്തിയവരിൽ നിന്ന് ഈടാക്കണമെന്ന് ഹൈകോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെന്നും ആന്‍റണി രാജു പറഞ്ഞു.
വിഴിഞ്ഞം സംഘർഷത്തിൽ പൊലീസ് കേസെടുത്തത് ആരുടെയും നിർദേശ പ്രകാരമല്ലെന്ന് മന്ത്രി പറഞ്ഞു. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. നിയമത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം ചോദ്യം ചെയ്യാൻ കോടതിയുണ്ട്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.