ആ​ന്‍റ​ണി രാ​ജു

ലത്തീൻ സഭയുടെ ആശുപത്രിയിലെ ചടങ്ങിൽനിന്ന് മന്ത്രി ആന്‍റണി രാജു പിൻമാറി

കൊച്ചി: വിഴിഞ്ഞത്ത് ലത്തീൻ സഭ നേതൃത്വത്തിലുള്ള പ്രതിഷേധം തുടരുന്നതിനിടെ സഭയുടെ കീഴിലെ എറണാകുളം ലൂർദ് ആശുപത്രിയിലെ പരിപാടിയില്‍നിന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പിൻമാറി. ആശുപത്രിയിലെ ന്യൂറോ വിഭാഗം സംഘടിപ്പിച്ച അവാർഡ് വിതരണ ചടങ്ങില്‍നിന്നാണ് പിൻമാറിയത്.

തിരക്ക് ഉള്ളതിനാൽ പങ്കെടുക്കാനാകില്ലെന്ന് വെള്ളിയാഴ്ച വൈകീട്ട് മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിക്കുകയായിരുന്നുവെന്ന് ആശുപത്രി വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, അദ്ദേഹം ശനിയാഴ്ച കൊച്ചിയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. മന്ത്രിക്ക് പകരം ബിഗ്ബോസ് താരം വിനയ് മാധവിനെ മുഖ്യാതിഥിയാക്കി ആശുപത്രി അധികൃതർ പരിപാടി നടത്തി.

നേരത്തേതന്നെ മന്ത്രിയിൽനിന്ന് അനുമതി വാങ്ങിയാണ് പരിപാടിയുടെ ക്ഷണപത്രിക അടക്കം തയാറാക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം, തിരക്കായത് കൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വിഴിഞ്ഞം സമരവുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Minister Antony Raju withdrew from the ceremony at the Latin Church hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.