തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയിൽ സ്കൂളുകളുെട ഘ ടനമാറ്റം സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയ മസഭയില്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിക്കുകയും കോടതി അംഗീ കരിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചാം ക്ലാസ് എൽ.പി വിഭാഗത്തിലേക്കും എട്ടാം ക്ലാസ് യു.പി വിഭാഗത്തിലേക്കും മാറ്റുന്നതാണ് വിദ്യാഭ്യാസ അവകാശനിയമം വ്യവസ്ഥചെയ്യുന്ന ഘടനമാറ്റം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2,200 സര്‍ക്കാര്‍ സ്കൂളുകള്‍ പുതുക്കിപ്പണിയാൻ നടപടി ആരംഭിച്ചു. ഇതില്‍ 141 സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള നടപടികള്‍ മേയിൽ പൂര്‍ത്തിയാക്കും. 3,553 കോടി രൂപയാണ് സര്‍ക്കാര്‍ സ്കൂളുകളുടെ പുനര്‍നിര്‍മാണത്തിന് ഇതുവരെ അനുവദിച്ചത്. 1,500 സര്‍ക്കാര്‍ സ്കൂളുകളില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നതിന് 19.08 കോടി രൂപ അനുവദിച്ചതായും സണ്ണി ജോസഫ്, എം. വിൻസെൻറ്, എല്‍ദോസ് പി. കുന്നപ്പിള്ളില്‍, സി. മമ്മൂട്ടി, ടി.ജെ. വിനോദ് എന്നിവരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
സ്കൂളുകളില്‍ യൂനിഫോം വിതരണം പൂര്‍ത്തിയാക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായിട്ടുണ്ടെന്നും ഇത് ഉടന്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് സ്കൂളുകളിൽകൂടി നടപ്പാക്കും. ഒരേ യോഗ്യത ആവശ്യമായ വി.എച്ച്.എസ്.ഇ നോൺവൊക്കേഷനൽ ടീച്ചർ തസ്തികയിലേക്ക് നിലവിലുള്ള ഹയർ സെക്കൻഡറി ജൂനിയർ അധ്യാപക റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തുന്നത് പരിശോധിക്കുമെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.