കൊടിയത്തൂർ: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ നിരവധി വഴിവിട്ട പ്രവർത്തനങ്ങൾ നടന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ. എന്നാൽ ഭരണം മാറിയങ്കിലും ഉദ്യോഗസ്ഥർ ഇപ്പോഴും മാറിയിട്ടില്ലന്നും ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നു എന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
അമിതഭാരം കയറ്റിറോഡിലൂടെ പോവുന്ന വാഹനങ്ങൾ റോഡിന്റെ തകർച്ചക്ക് കാരണമാവുന്നു. ടിപ്പർ ലോറികൾ ആളെ കൊല്ലികളാണന്നും മന്ത്രി പറഞ്ഞു. റോഡിലിന്ന് പലതരത്തിലുള്ള കയ്യേറ്റങ്ങളാണ് നടക്കുന്നത്. ഇത് തടയുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു. കൂമ്പാറ തോട്ടുമുക്കം റോഡിന്റെ പരിഷ്ക്കരണ പ്രവൃത്തി ഉദ്ഘാടനവും കുഴിനക്കിപ്പാറ പാലത്തിന്റെ ശിലാസ്ഥാപന കർമ്മവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.