തൊടുപുഴ: മൂന്നാർ െറസ്റ്റ് ഹൗസിലെ ഉദ്യോഗസ്ഥരുടെ ക്രമക്കേടിനെക്കുറിച്ച് രൂക്ഷഭാഷയിൽ പ്രതികരിച്ച് മന്ത്രി ജി. സുധാകരെൻറ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളിയാഴ്ച മൂന്നാറിലെത്തിയ മന്ത്രിയുടെ മിന്നൽ പരിശോധനയിലാണ് മൂന്നാറിലെ പൊതുമരാമത്ത് വകുപ്പ് വക െറസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നുവന്ന വ്യാപക ക്രമക്കേട് കണ്ടെത്തിയത്. സർക്കാർ സ്വത്ത് സ്വകാര്യ മേഖലക്ക് ലജ്ജയില്ലാതെ ഉദ്യോഗസ്ഥർ അടിയറവുവെച്ചു എന്നാണ് പോസ്റ്റിൽ പറയുന്നത്. കൂടാതെ, യു.ഡി.എഫിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
2011-^16 യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് നടന്ന ക്രമക്കേടുകളോട് സഹകരിച്ചുപോന്നവർക്ക് പിണറായി സർക്കാറിെൻറ കാലത്തെ ‘പുതിയ കാലം പുതിയ നിർമാണം’ എന്ന വകുപ്പിെൻറ കാഴ്ചപ്പാട് മനസ്സിലായിട്ടില്ലെന്നാണ് തോന്നുന്നത്. മാറിവരാൻ സമയമെടുക്കും. പക്ഷേ, പൊതുമുതൽ അടിയറവുവെച്ചതിന് ആവശ്യമായ നടപടി സ്വീകരിക്കും. മാപ്പുണ്ടാകില്ലെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിക്കുന്നു.
കൂടാതെ, 2002 യു.ഡി.എഫ് സർക്കാറാണ് െറസ്റ്റ് ഹൗസിെൻറ ഒരുഭാഗം സ്വകാര്യവ്യക്തിക്ക് വാടകക്ക് നൽകിയതെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് സർക്കാർ അനുമതിനൽകിയതായി വാടകക്കാർ പറഞ്ഞതായും മന്ത്രി കൂട്ടിച്ചേർക്കുന്നു. പൊലീസ് റിപ്പോര്‍ട്ടിനുശേഷം വകുപ്പുതല നടപടിയെടുക്കുന്ന കാര്യം ആലോചിച്ചുവരുകയാണെന്നും േപാസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.