തിരുവനന്തപുരം: നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്‍െറ പേരില്‍ മന്ത്രി എ.കെ. ബാലനെതിരെ ഹൈബി ഈഡന്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റും സഭയിലെ മറുപടിയും സഭയെയും അംഗങ്ങളെയും സഭാനടപടികളെയും അവഹേളിക്കുന്നതാണെന്ന് നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
മന്ത്രിയുടെ മറുപടി ഞെട്ടലോടെയാണ് കേരളം കേട്ടത്. ജീവിക്കാന്‍ അനുവദിക്കാതെ, വിടരും മുമ്പ് കൊഴിഞ്ഞുവീണ നാലു കുട്ടികളെ ദ്വയാര്‍ഥത്തിലൂടെ അവരെയും അവരുടെ ജന്മത്തെയും മന്ത്രി പരിഹസിച്ചു. തുടര്‍ന്ന് വീണ്ടും ഫേസ്ബുക്കിലൂടെ പുതിയ ന്യായീകരണങ്ങളുമായി ഇറങ്ങി സഭയെയും അംഗങ്ങളെയും അവഹേളിച്ചെന്ന് കത്തില്‍ പറയുന്നു.
നിയമസഭയില്‍ നല്‍കിയ ഉത്തരത്തിലെ വിശദീകരണം/കൂട്ടിച്ചേര്‍ക്കലുകള്‍/വ്യക്തത നല്‍കല്‍ എന്നിവ സമൂഹ മാധ്യമം വഴി അല്ല നല്‍കേണ്ടത്. സഭയില്‍ നല്‍കിയ ഉത്തരം അപൂര്‍ണമായിരുന്നെന്ന് സമ്മതിക്കുകയാണ് മന്ത്രി ചെയ്യുന്നത്. നിയമസഭയില്‍ ചോദ്യം ചോദിക്കാനും ഉത്തരം മനസ്സിലാക്കാനുമുള്ള അടിസ്ഥാനപരമായ അവകാശം ലംഘിക്കപ്പെടുകയാണെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.