ഭരണനിർവഹണം കാര്യക്ഷമമാക്കി ക്ഷേത്രങ്ങളുടെ വരുമാനം വർധിപ്പിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

തിരുവനന്തപുരം: ഭരണനിർവഹണം കാര്യക്ഷമമാക്കി ക്ഷേത്രങ്ങളുടെ വരുമാനം വർധിപ്പിക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡ് ഭാരവാഹികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷത വഹിക്കുകയായരുന്നു മന്ത്രി. സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ജീർണോദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു.

ജീർണോദ്ധാരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക വിനിയോഗിക്കുമെന്ന് ഗുരുവായൂർ ദേവസ്വം യോഗത്തിൽ വ്യക്തമാക്കി. വിവിധ ദേവസ്വങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. കോടതിയിൽ നിലവിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് പ്രത്യേക പരിഗണന നൽകും. ക്ഷേത്ര പരിസരങ്ങളും കാവും കുളങ്ങളും ശുചിയാക്കി പൂച്ചെടികളും വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുന്ന 'ദേവാങ്കണം ചാരു ഹരിതം ' പദ്ധതി കൂടുതൽ വ്യാപിപ്പിക്കാനും തീരുമാനമായി. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം ഈ പ്രവൃത്തികൾ പൂർത്തീകരിക്കണം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി.എസ് പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പ്രഫ. വി.കെ വിജയൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഡോ. എം.കെ സുദർശനൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ മുരളി, ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ്, കൂടൽ മാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ . സി.കെ ഗോപി, ഗുരുവായൂർ ദേവസ്വം കമീഷണർ ബിജു പ്രഭാകർ, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Minister K. Radhakrishnan wants to increase the income of the temples by streamlining the administration.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.