സി.പി.ഐയും കേരള കോൺഗ്രസും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി കെ.രാജൻ

മാറഞ്ചേരി: സി.പി.ഐയും കേരള കോൺഗ്രസും തമ്മിൽ പ്രശ്നങ്ങൾ ഇല്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സി.പി.ഐയും കേരള കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ല, ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും ചർച്ചയിലൂടെ ഇതു പരിഹരിക്കാനാകുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.

കേരള കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്‍റ്​ കെ.ജെ. ദേവസ്യ സി.പി.ഐയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച സംഭവത്തിൽ  മാറഞ്ചേരിയിൽ  മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി രാജൻ. സി.പി.ഐ- കേരള കോൺഗ്രസ് പ്രശ്നങ്ങൾ മാധ്യമസൃഷ്ടിയാണ്. ഇടതുപക്ഷം ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. പാർട്ടി ചർച്ച ചെയ്യാത്ത രേഖകൾ‍ പലതും മാധ്യമങ്ങൾ പുറത്തു വിടുന്നുണ്ടെന്നും ഇതിന്‍റെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ലെന്നും മന്ത്രി കൂട്ടി ചേർത്തു.

മുന്നണിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും ഇടതു മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. അപചയം സംഭവിച്ചിരിക്കുന്നത് കോൺഗ്രസിനാണന്നും മന്ത്രി കെ.രാജൻ മാറഞ്ചേരിയിൽ പറഞ്ഞു.

Tags:    
News Summary - Minister K Rajan said that there are no problems between the CPI and the Kerala Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.