ബാലന് തിരുത്തേണ്ടിവരും  –മന്ത്രി കെ. രാജു

 പാലക്കാട്: സി.പി.ഐ മന്ത്രിമാരെക്കുറിച്ച അഭിപ്രായം മന്ത്രി എ.കെ. ബാലന്‍ തിരുത്തേണ്ടി വരുമെന്ന് വനംമന്ത്രി കെ. രാജു. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് പറയാന്‍ വേറെ വേദികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 
ബിനോയ് വിശ്വത്തേയും കെ.പി. രാജേന്ദ്രനേയും കുറിച്ച് എ.കെ. ബാലന്‍ ഇപ്പോഴെങ്കിലും നല്ലത് പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വനംമന്ത്രി പറഞ്ഞു. പട്ടികവര്‍ഗ വകുപ്പിന്‍െറ സര്‍ഗോത്സവത്തിന്‍െറ ഉദ്ഘാടന വേദിയില്‍ വെച്ച് വ്യാഴാഴ്ച എ.കെ. ബാലന്‍ സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. 
കഴിഞ്ഞ ഇടത് സര്‍ക്കാറിലെ റവന്യൂ-വനം മന്ത്രിമാരെ ഇപ്പോഴത്തെ മന്ത്രിമാര്‍ മാതൃകയാക്കണമെന്നാണ് ബാലന്‍ പറഞ്ഞത്. 

Tags:    
News Summary - minister k raju aginst ak balan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.