വിദേശ രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ ഇന്ത്യയിൽ വിൽക്കുന്നു -മന്ത്രി കടന്നപ്പള്ളി

പയ്യന്നൂർ:  വിദേശ രാഷ്​ട്രങ്ങൾ നിരോധിച്ച അലോപ്പതി മരുന്നുകൾ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിൽപോലും വിൽപന നടത്തുന്നുണ്ടെന്നും ഇത് ആശങ്കജനകമാണെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പരിയാരത്ത് കണ്ണൂർ ഗവ. ആയുർവേദ കോളജ് രജതജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ചരിത്ര, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര പ്രദർശനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തി​​െൻറ കാലാവസ്ഥക്കും ജീവിതസാഹചര്യത്തിനും ആയുർവേദ ചികിത്സയാണ് അനുയോജ്യം. എന്നാൽ, മരുന്നുകളുടെ വിശുദ്ധിയിൽ വെള്ളം ചേർക്കുന്നത്  വിശ്വാസ്യത തകർക്കുന്നു. ഇത് തിരിച്ചുപിടിക്കേണ്ടത് കാലത്തി​​െൻറ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Minister Kadannappally Ramachandran React Banned Medicine -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.