മന്ത്രി ജലീലിന് കരിങ്കൊടി; മൂന്നു പേർ അറസ്​റ്റിൽ

തിരുവനന്തപുരം: എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഇടപെട്ട മന്ത്രി രാജി​െവക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി കെ.ടി. ജലീലി​​െൻറ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ചു. ഔദ്യോഗിക വസതിയില്‍ നിന്ന്​ സെക്രട്ടേറിയറ്റിലേക്ക് പോകവെ പാളയം എല്‍.എം.എസ് ജങ്ഷനില്‍ ​െവച്ചായിരുന്നു പ്രതിഷേധം.

പൈലറ്റ് വാഹനം കടന്നുപോയതിന് പിന്നാലെ കരിങ്കൊടികളുമായി പ്രവര്‍ത്തകര്‍ പാഞ്ഞെത്തി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ എത്തിയതോ​െട പൊലീസ് അറസ്​റ്റ്​ ചെയ്ത്​ നീക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം പാര്‍ലമ​െൻറ്​ മണ്ഡലം വൈസ് പ്രസിഡൻറ്​ ആര്‍.ഒ. അരുണ്‍, തിരുവനന്തപുരം നിയോജകമണ്ഡലം സെക്രട്ടറി രജിത്ത് ലാല്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി നബീല്‍ കല്ലമ്പലം എന്നിവരാണ് അറസ്​റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Tags:    
News Summary - Minister KT Jaleel Black Flag -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.