തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെയും അനുകൂല്യങ്ങളുടെയും പ്രയോജനം എല്ലാ മതന്യൂനപക്ഷങ്ങൾക്കും ജനസംഖ്യാനുപാതികമായി ഉറപ്പാക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. മുസ്ലിം ൈക്രസ്തവേതര മതന്യൂനപക്ഷങ്ങളായ സിഖ്, ബൗദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളുടെ മതസമുദായ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഖ്, ബൗദ്ധ, ജൈന, പാഴ്സി വിഭാഗങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കും പരിരക്ഷ ഉറപ്പാക്കുമെന്നും കെ.ടി. ജലീൽ പറഞ്ഞു. ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ വിവരങ്ങൾ സിഖ്, ബുദ്ധ, ജൈന, പാർസി വിഭാഗങ്ങളുടെ വിലാസങ്ങളിൽ ലഭ്യമാക്കണമെന്ന് മന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പിനോട് നിർദേശിച്ചു.
ജൈന മതസമുദായത്തെ പ്രതിനിധീകരിച്ച് കോഴിക്കോട്, വയനാട്, കൊച്ചി, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ള നേതാക്കൾ, ബുദ്ധമത സമുദായത്തെ പ്രതിനിധീകരിച്ച് അഭയലോക ബുദ്ധിസ്റ്റ് കമ്യൂണിറ്റി, ഇൻറർനാഷനൽ ബുദ്ധിസ്റ്റ്യൂത്ത് ഓർഗനൈസഷൻ, ബുദ്ധിസ്റ്റ് കൗൺസിൽ കേരള ആൻഡ് ദ ബുദ്ധിസ്റ്റ് റിസർച്സെൻറർ, പ്രബുദ്ധ ഭാരത്സംഘ് നേതാക്കൾ, പാർസി സമുദായത്തെ പ്രതിനിധീകരിച്ച് കോഴിക്കോട് പാർസി അഞ്ചുമാൻ പ്രസിഡൻറ് മാർഷൽ ദാരിയസ്, സിഖ് സമുദായത്തെ പ്രതിനിധീകരിച്ച് കൊച്ചിയിലെ സിഖ്സമുദായ നേതാവ് ബാൻറിസിങ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.