മലപ്പുറം: മന്ത്രി കെ.ടി ജലീലിെൻറ വീടിനു പുറത്ത് രാജിക്കായി വിവിധ രാഷ്ട്രീയ പാർട്ടികൾ മുറവിളി കൂട്ടുന്നതിനിടെ, അകത്ത് അതിെൻറ യാതൊരു അലയടിയും ഉണ്ടായിരുന്നില്ല. വളാഞ്ചേരി കാവുംപുറത്തെ വീട്ടിൽ മന്ത്രി അയൽവാസിയുടെ മകെൻറ ചോറൂൺ ചടങ്ങിെൻറ തിരക്കിലായിരുന്നു. കാവുംപുറം സ്വദേശി രഞ്ജിത്തിെൻറയും ഷിബിലയുടെയും മകനാണ് മന്ത്രി ചോറു നൽകിയത്. ചോറു നൽകി ആദം ഗുവേര എന്ന പേര് ചൊല്ലിവിളിക്കുകയും ചെയ്തു.
ഇന്ന് രാവിലെയായിരുന്നു ചടങ്ങ്. രഞ്ജിത്ത് ചടങ്ങിൻറ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡിപ്പാർട്ട്മെൻറ് (ഇ.ഡി) കെ.ടി ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണു സംസ്ഥാന വ്യാപകമായി പ്രതിഷേധം ആരംഭിച്ചത്. രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി പ്രതിഷേധം തുടരുകയാണ്. മന്ത്രിയുടെ വസതിയിലേക്ക് അടക്കം മാർച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.