തിരുവനന്തപുരം: വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയ സംഭവത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിനെ ട്രോളി മന്ത്രി എം.എം മണി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് മണിയുടെ ട്രോൾ. 'ചായകുടിച്ചാൽ കാശ് അണ്ണൻ തരും, കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും മേൽവിലാസവും വേറെ അണ്ണന്‍റെ തരും' എന്നായിരുന്നു മണി പോസ്റ്റ് ചെയ്തത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.
കഴിഞ്ഞ ദിവസമാണ് രോഗ ലക്ഷണങ്ങളുണ്ടായിട്ടും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത് കോവിഡ് പരിശോധന നടത്താൻ തയാറായില്ലെന്ന് കാണിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റ് വേണുഗോപാലൻ നായർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് വ്യാഴാഴ്ച പൊലീസ് അഭിജിത്തിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
അഭി എം.കെ എന്ന പേരിലായിരുന്നു അഭിജിത്ത് പരിശോധന നടത്തിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ മൊബൈൽ നമ്പറായിരുന്നു പകരം നൽകിയത്. സംഭവത്തെതുടർന്ന് അഭിജിത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് അഭിജിത്ത് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.