ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പരിഹസിച്ച് മന്ത്രി എം.എം മണി

കൊണ്ടോട്ടി: പൊലീസ് മർദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പരിഹസിച്ച് വൈദ്യുതിമന്ത്രി എം.എം മണി. കൊണ്ടോട്ടി മുസ് ലിയാരങ്ങാടിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയായിരുന്നു മണിയുടെ പരിഹാസം.

എല്ലാ പ്രതികളെയും പിടിച്ച ശേഷം മുഖ്യമന്ത്രി തന്നെ കാണാന്‍ വന്നാല്‍ മതി എന്നാണ് മഹിജ പറഞ്ഞത്. ചിലര്‍ പറയുന്ന പോലെ മഹിജയെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പോയാല്‍ അവര്‍ വാതില്‍ അടച്ചിട്ട് കാണാന്‍ സൗകര്യമില്ലെന്ന് പറയും പിന്നെ അതിലും വലിയ പണിയാവുമെന്നും എം.എം മണി പറഞ്ഞു.

അതുകൊണ്ട് സർക്കാറിന് അങ്ങനെയൊന്നും ചെയ്യാൻ പറ്റില്ല. മഹിജ യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും കൈയ്യിലെ പാവയാണെന്നും എം.എം മണി ആരോപിച്ചു.

 

Tags:    
News Summary - minister mm mani shamed to jishnu mother mahija

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.