തൃശൂർ: കോവിഡ് 19 പ്രതിരോധത്തിെൻറ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുവിപണിയിൽ ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാവില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ. റേഷൻ കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ സ്റ്റോക് ചെയ്തിട്ടുണ്ട്. സപ്ലൈകോ മാവേലി സ്റ്റോറുകളിലും മറ്റ് വിൽപന കേന്ദ്രങ്ങളിലും സാധനങ്ങൾ ശേഖരിച്ചിട്ടുണ്ട്. പാൽ വിതരണവും മുടക്കമില്ലാതെ നടക്കും. അമിതവില ഈടാക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കും. അലയുന്ന ആളുകളെ സംരക്ഷിക്കാനും തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കും.
കേരളം അടച്ചിടണം –െഎ.എം.എ
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധിക്കുന്നതിന് മാർച്ച് 31 വരെയെങ്കിലും അവശ്യ സേവനങ്ങൾ ഒഴികെ പൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. എബ്രഹാം വർഗീസ് ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ളവരെയും ആരോഗ്യപ്രവർത്തകരെയും കൂടാതെ െതരഞ്ഞെടുത്ത ആളുകളെയും വൈറസ് ടെസ്റ്റ് നടത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
രോഗികൾ സഹകരിക്കാത്ത സാഹചര്യമുണ്ടാകുന്നതിനാൽ ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണം. ആശുപത്രി പരിസരം സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് ചികിത്സ ഉറപ്പാക്കണം. 18 ൽ താഴെയുള്ളവരും 65ന് മുകളിലുള്ളവരും കിടപ്പ് രോഗികൾക്ക് കൂട്ടിരിക്കാൻ പാടില്ല. ആവശ്യമില്ലാത്തവർ ആശുപത്രികൾ സന്ദർശിക്കരുത്. ഒ.പിയിൽ രോഗികളുടെ എണ്ണം കുറക്കണം ഐ.സി.യുവിലും എമർജസി കെയറിലും ബെഡുകൾ ഉൾപ്പെടെ അകലം പാലിച്ച് ക്രമീകരിക്കണം.
ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിക്കണം. സ്വകാര്യ പ്രാക്ടീസ് നിർത്തിവെച്ച ഡോക്ടർമാർ ഫോൺ, വാട്സ്ആപ് വഴി കൺസൾട്ടേഷൻ പ്രോത്സാഹിപ്പിക്കും.
സമൂഹ വ്യാപന സ്ഥിതി ഉണ്ടായാൽ നേരിടാൻ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഐ.എം.എ ഉറപ്പാക്കിയിട്ടുണ്ട്. അടച്ചു പൂട്ടിയ ചെറുകിട ആശുപത്രികൾ പ്രതിരോധത്തിന് സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.