ബി.ജെ.പി- സി.പി.എം ധാരണയെന്ന ആരോപണം പൊളിഞ്ഞു; പുതുതായി ഒന്നുമി​ല്ല; വീണ വിജയന്റെ മൊഴി എടുത്തതിൽ മന്ത്രി റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമി​ല്ലെന്നും ചോദ്യം ചെയ്തതിലൂടെ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ടെന്ന ആരോപണം പൊളിഞ്ഞുവെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം.

വിഷയത്തിൽ പാർട്ടി നേരത്തേ നിലപാട് പറഞ്ഞതാണ്. ആ നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുന്നു. അതിൽ കൂടുതലായി ഒന്നും പറയാനി​ല്ലെന്നും റിയാസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു. ഇതിലെ രാഷ്ട്രീയ അജണ്ട നേരത്തേ ചർച്ച ചെയ്തതാണെന്നും മന്ത്രി വ്യക്തമാക്കി.

വീണക്ക് ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) 1.72 കോടി രൂപ നൽകിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.

Tags:    
News Summary - Minister Muhammad Riyas on taking the statement of Veena Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.