കോൺഗ്രസിനെ നയിക്കുന്നത് ഷെയർ ​ബ്രോക്കർമാരുടെ മനസുള്ളവർ- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട്: കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ഷെയർ ​ബ്രോക്കർമാരുടെ മനസുള്ളവരാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ലാഭനഷ്ടങ്ങളുടെ ചില കള്ളികളിൽ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലരാണ് കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത്. ഇക്കൂട്ടർ മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്. “മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരുടെ പിൻമുറക്കാരാണ് ഞങ്ങൾ” എന്ന തല​വാചകത്തോടെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിലാണ് കോൺഗ്രസിനെ രൂക്ഷമായി മന്ത്രി വിമർശിക്കുന്നത്.

കുറിപ്പി​െൻറ പൂർണരൂപം:

“മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരുടെ പിൻമുറക്കാരാണ് ഞങ്ങൾ” രാഹുൽ ഗാന്ധി വിഷയത്തിൽ സംഘപരിവാറിന്റെ അമിതാധികാര പ്രവണതയ്ക്കെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. അത് ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ സ്ഥായിയായ നിലപാടുമാണ്.

രാജ്യം അപ്രഖ്യാപിത അടിയന്തിരാവസ്ഥയ്ക്ക് സമാനമായി നീങ്ങുമ്പോഴും ഷെയർമാർക്കറ്റിലെ ചില ഷെയർ ബ്രോക്കർമാരുടെ മനസ്സ് പോലെ, ലാഭനഷ്ടങ്ങളുടെ ചില കള്ളികളിൽ മാത്രം സമകാലിക രാഷ്ട്രീയത്തെ നോക്കി കാണുന്ന ചിലർ കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നയിക്കുന്നത്, മതനിരപേക്ഷ ഇന്ത്യക്ക് അപമാനമാണ്.

മതവർഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരാണ് ഞങ്ങൾ ഇടതുപക്ഷം. തിരഞ്ഞെടുപ്പ് ജയിക്കാൻ സംഘപരിവാറിന്റെ ഷെയർ പറ്റി ജീവിച്ചവർ കേരളത്തിലെ കോൺഗ്രസിനെ നയിച്ചാൽ ഇങ്ങനെ പലതും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.. -പി.എ മുഹമ്മദ് റിയാസ് -

Tags:    
News Summary - Minister P.A. Muhammad Riaz's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.