‘പൊലീസിലെ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ല, ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും’; മുന്നറിയിപ്പുമായി മന്ത്രി റിയാസ്

കണ്ണൂർ: പൊലീസ് സേനയിലെ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും തെറ്റിനോട് ഒരു കോംപ്രമൈസുമില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

പൊലീസിനെതിരെ ഉയർന്നുവന്ന വിവാദത്തിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന അഭിപ്രായം ആർക്കുമില്ല. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് എന്തായിരുന്നു പൊലീസിന്റെ സ്ഥിതിയെന്ന് എല്ലാവർക്കും അറിയാം. ഇടതുപക്ഷ സർക്കാർ വന്നശേഷം ജനകീയ പൊലീസ് സംവിധാനമായി മാറി. സംസ്ഥാനത്ത് വർഗീയ കലാപങ്ങളില്ലാതാക്കുന്നതിൽ പൊലീസിന് നല്ല പങ്കുണ്ട്. ചൂരൽമല ദുരന്തത്തിൽ പൊലീസിന്റെ സേവനം നമ്മൾ കണ്ടതാണ്. എങ്കിലും പൊലീസിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ അത് സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷ സർക്കാരിന്റേത്. തെറ്റ് ചെയ്യുന്നവർക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്നും മന്ത്രി റിയാസ് വിശദീകരിച്ചു.

Tags:    
News Summary - Minister PA Muhammed Riyas' statement on police controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.