തിരുവനന്തപുരം: അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ നിര്യാണത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു അനുശോചിച്ചു. മോയിൻകുട്ടി വൈദ്യരെ പോലെ മുഖ്യധാരാ കാവ്യരംഗം അരികിൽ നിർത്തിയ കാവ്യ പാരമ്പര്യങ്ങളിലേക്ക് ജനലക്ഷങ്ങൾക്ക് പാലം പണിഞ്ഞ ജനകീയ ഗായകനാണ് യാത്രയായത്.
മാപ്പിള കലാരംഗത്തെ സമഗ്ര സംഭാവനക്ക് ഫോക് ലോർ അക്കാദമി കഴിഞ്ഞ വർഷം നൽകിയ പുരസ്കാരം ആറു പതിറ്റാണ്ടിലേറെ നീണ്ട ആ ഗാനസപര്യക്ക് കേരളം നൽകിയ ആദരമായിരുന്നു. എക്കാലത്തും പുരോഗമന പ്രസ്ഥാനങ്ങളോട് തോൾ ചേർന്നു നിന്നതും ഓർക്കുന്നു.
ലോകമെങ്ങുമുള്ള മാപ്പിളപ്പാട്ടാസ്വാദകരുടെ വേദനയിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ മന്ത്രി ആർ. ബിന്ദു ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.