ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ കടുത്ത നടപടി; മയക്കുമരുന്നിനെതിരെ നിയമ നിർമാണമെന്ന് മന്ത്രി രാജേഷ്

മയക്കു മരുന്ന് ഉപയോഗത്തിന് കടിഞ്ഞാണിടാൻ കടുത്ത നടപടികൾ ആസൂത്രണം ചെയ്യുകയാണെന്ന് മന്ത്രി എം.ബി രാജേഷ്. നിയമ നിർമ്മാണമടക്കമുള്ള നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.

ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റടക്കം നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 മുതൽ നവംബർ ഒന്നു വരെ ഇതിന്‍റെ ആദ്യഘട്ടം നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗം തടയാൻ പഴുതുകൾ അടച്ച നിയമം നിർമ്മിക്കാൻ സർക്കാർ ആലോചനയുണ്ടെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. നിലവിലുള്ള നിയമം ക‍ർശനമാക്കിയാണ് ഇപ്പോൾ തീരുമാനം നടപ്പിലാക്കുക.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ട നടപടി ഉണ്ടാകും. മയക്ക് മരുന്ന് കേസിൽ വീണ്ടും വീണ്ടും പിടിക്കപെടുന്നവരുടെ കാര്യത്തിൽ കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ കർ‍ശനമായി ശിക്ഷ നടപ്പാക്കും. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക അടക്കം സംസ്ഥാന സ‍ർക്കാ‍ർ തയ്യാറാക്കിയാകും കടുത്ത നടപടികളിലേക്ക് കടക്കുക.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ നിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ പുതിയ നിയമം പാസാക്കുന്ന കാര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം മന്ത്രി എം ബി രാജേഷ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ച് ഒന്നിലേറെ തവണ പിടിക്കപ്പെടുന്നവ‍ർക്ക് കടുത്ത ശിക്ഷ നൽകുന്ന നിലയിലേക്ക് നിയമ നിർമ്മാണം നടത്തുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

Tags:    
News Summary - Minister Rajesh said that laws should be made against drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.