പത്തനംതിട്ട: സ്വകാര്യ കൈയേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കുന്ന നയം സർക്കാറിനില്ലെന്ന് വനം മന്ത്രി കെ. രാജു. വൻകിടക്കാരായാലും ഒഴിപ്പിക്കില്ല എന്നതാണ് നയമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥനമൊട്ടാകെ ധാരാളം പേർ വനഭൂമിയൽ കൈയേറ്റം നടത്തിയിട്ടുണ്ട്. ഇവരെയൊന്നാകെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജനവികാരം എന്താകും. എന്നാൽ, പുതിയ കൈയേറ്റം അനുവദിക്കില്ല. 1977നുമുമ്പുള്ള കൈയേറ്റം സാധൂകരിച്ചുകൊടുക്കുക എന്നതാണ് സർക്കാർ നയം.
’77നുശേഷമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കോടതി നിർേദശമുണ്ട്. അതനുസരിച്ച് സ്വയം ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകുന്നുണ്ട്. ഹാരിസൺ മലയാളത്തിെൻറ കൈയേറ്റം സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുകയാണ്. പച്ചക്കാനത്ത് വനത്തിനുള്ളിൽ സ്വകാര്യ റിസോർട്ട് പ്രവർത്തിക്കുന്ന കാര്യം ശ്രദ്ധയിൽെപടുത്തിയപ്പോൾ, ഭൂമിയുടെ നിലയെപ്പറ്റി അറിയില്ലെന്നും വനഭൂമിയിൽ നിർമാണം നടത്തിയതാണെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പാട്ടത്തിന് കൊടുത്ത സ്ഥലമാണെങ്കിൽ വ്യവസ്ഥകൾ പരിശോധിക്കണം.
999 വർഷത്തെവരെ പാട്ടമുണ്ട്. കൈയേറ്റമാണെങ്കിൽ വനം ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കേണ്ടതാണ്. പെരിയാർ വനത്തിനുള്ളിലാണോ എന്നും റവന്യൂ ഭൂമിയാണോ എന്നും പരിശോധിക്കും. കോന്നിയിൽ കഴിഞ്ഞ ഗവൺമെൻറിെൻറ കാലത്ത് അനുവദിച്ച പട്ടയങ്ങൾ റദ്ദുചെയ്തത് വനം വകുപ്പിെൻറ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഭൂമിയിലായിരുന്നു. നിയമപ്രകാരമുള്ള ഭൂമിയാണെങ്കിൽ അർഹതയുള്ളവർക്ക് കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.