തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. യാത്രയുടെ പോസ്റ്ററിന്റെ അതേ മാതൃകയിൽ 'യാത്രക്കാരുടെ ശ്രദ്ധക്ക്, പോക്കറ്റടിക്കാരുണ്ട്, സൂക്ഷിക്കുക' എന്നെഴുതിയ പോസ്റ്റർ പങ്കുവെച്ച് 'ജാഗ്രതൈ' എന്ന് കുറിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. ഭാരത് ജോഡോ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്.
പോസ്റ്റിനടിയില്‍ രൂക്ഷ വിമർശനവും തെറിവിളിയുമുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ നിലവാരത്തിന് ചേർന്നതല്ലെന്നാണ് പ്രധാന വിമർശനം. രാഷ്ട്രീയത്തിനതീതമായി മന്ത്രിമാർക്കൊക്കെ ഒരു നിലവാരമുണ്ടായിരുന്നെന്നും പിടിച്ചു പറിക്കാർ ഭരിക്കുമ്പോൾ പോക്കറ്റടി സ്വാഭാവികമെന്നും കമന്‍റുകളുണ്ട്. ശിവന്‍കുട്ടിയുടെ പോസ്റ്റിനെ പ്രതിരോധിച്ച് ഇടത് അണികളുടെ കമന്‍റുകളുമുണ്ട്.
ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയവരുടെ പോക്കറ്റടിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പോക്കറ്റടിക്കാരായ നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യാത്ര കടന്നുപോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളിലെല്ലാം പലരുടെയും പഴ്സും പണവും നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നു. ഇതോടെ പൊലീസ് സി.സി.ടി.വി പരിശോധിക്കുകയായിരുന്നു. എല്ലാ സ്റ്റേഷനുകളിലേക്കും പ്രതികളുടെ ചിത്രങ്ങൾ കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.