തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യാഴാഴ്ച ഓഫിസിലെത്തി ചുമതലയേൽക്കും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്ന രാമകൃഷ്ണന് എക്സൈസ്, തൊഴിൽ വകുപ്പുകളുടെ ചുമതല തിരികെ നൽകുമെന്നാണ് വിവരം.
നിലവിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് എക്സൈസിെൻറ ചുമതല വഹിക്കുന്നത്. മാർച്ച് 13നാണ് ഹൃദയാഘാതത്തെ തുടർന്ന് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ ഒരുമാസത്തെ പൂർണവിശ്രമം നിർദേശിച്ചതിനെ തുടർന്ന് മദ്യനയപ്രഖ്യാപനമുൾപ്പെടെ സുപ്രധാനകാര്യങ്ങളെല്ലാം മാറ്റിവെക്കുകയും ചെയ്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ പുതിയ മദ്യനയം തയാറാക്കലാകും ടി.പി. രാമകൃഷ്ണെൻറ പ്രാഥമിക കർത്തവ്യം.
ഇതിനുമുന്നോടിയായി എക്സൈസ്, ബിവറേജസ് കോർപറേഷൻ (ബെവ്കോ) ഉദ്യോഗസ്ഥരുടെ യോഗവും അദ്ദേഹം വിളിച്ചേക്കും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശാനുസരണം മദ്യനയത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. വിനോദസഞ്ചാരകേന്ദ്രങ്ങളിലുൾപ്പെടെ മദ്യവിപണി തുറക്കാനുള്ള അണിയറനീക്കങ്ങളും സജീവമായി പുരോഗമിക്കുന്നതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.