തിരുവനന്തപുരം: ശമ്പളം പിടിക്കുന്ന വിഷയത്തിൽ പൊതുജനാഭിപ്രായം സർക്കാറിനൊപ്പമ െന്ന് മന്ത്രി ഡോ. തോമസ് െഎസക്. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാറിന് ആഹ്ലാദമില ്ല. ഇങ്ങനെയായിരുന്നില്ല നടക്കേണ്ടിയിരുന്നതെന്നും സഹകരിച്ച് പോകണമായിരുന്നെന് നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാറും മറ്റ് സംസ്ഥാന സർക്കാറുകളു ം ചെയ്യുന്ന പോലെ കേരളം ചെയ്തില്ല. ഇവിെട ശമ്പളം മാറ്റിെവക്കുകയാണ് ചെയ്തത്. വീട്ടിൽ ഒറ്റപ്പെട്ട് കഴിയുന്ന േരാഗികൾക്ക് മരുന്ന് സംഭരിക്കാനായി ഇൗ ഫണ്ടിൽനിന്ന് പണം അനുവദിക്കാൻ തീരുമാനിച്ചു. ഇതിൽ ആദ്യത്തെ ചെലവാണിത്.
വിവാദം ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി ജീവനക്കാരുമായി ചർച്ച നടത്തിയിരുന്നു. സാലറി ചലഞ്ചിന് പരസ്യ അഭ്യർഥന നടത്തി. ഒരു വിഭാഗം എതിർത്തപ്പോൾ വേണ്ടെന്നുെവച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് പറയുക. ആറുദിവസത്തെ ശമ്പളം മാറ്റിവെക്കാൻ തീരുമാനിച്ചപ്പോൾ എന്ന് മടക്കി നൽകുമെന്നതായി പ്രശ്നം. ആറു മാസം കഴിയെട്ട എന്ന അഭ്യർഥനയും കേട്ടില്ല. ജീവനക്കാരുടെ അവകാശങ്ങൾ പരമാവധി സംരക്ഷിക്കുന്ന സർക്കാറാണിത്.
അന്തർ സംസ്ഥാന തൊഴിലാളികളെ മടക്കിക്കൊണ്ടുപോകുന്നതിൽ കേന്ദ്ര നിലപാട് ശരിയല്ല. മലയാളികൾ എവിടെയുണ്ടോ അവിടെ കേരള സർക്കാറുണ്ടാകും. യൂനിയൻ ലിസ്റ്റിലുള്ള വിഷയമാണ്. കേന്ദ്രമാണ് അത് ചെയ്യേണ്ടത്. അത് സംസ്ഥാനങ്ങളുടെ ചുമലിലിടുകയാണ് കേന്ദ്രം. ഇത് ശരിയല്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.