കണ്ടക്ടർമാരോട് മന്ത്രി; ‘മദ്യപിച്ച് വരരുത്; ഗന്ധം യാത്രക്കാർ ഇഷ്ടപ്പെടില്ല’

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തരുതെന്നും മദ്യത്തിന്‍റെ ഗന്ധം ബസിലെ യാത്രക്കാർക്ക് ഇഷ്ടപ്പെടില്ലെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെ.എസ്.ആർ.ടി.സിയിലെ കണ്ടക്ടർമാരോട് ഫേസ്ബുക്ക് വഴി നടത്തിയ അഭിസംബോധനയിലാണ് ഡ്യൂട്ടി സമയത്തെ മദ്യപാനം പാടില്ലെന്നതിന് മന്ത്രി വിചിത്ര കാരണം നിരത്തിയത്. ടിക്കറ്റ് കൊടുക്കുന്നതിനൊപ്പം യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതുമടക്കം നിയന്ത്രിക്കുന്ന സുപ്രധാന ചുമതലകളാണ് കണ്ടക്ടർക്കുള്ളത്. ഇത്തരമൊരു ചുമതല വഹിക്കുന്നയാൾ മദ്യപിച്ചെത്തുന്നതിൽ കേവലം ദുർഗന്ധത്തിന്‍റെ പ്രശ്നം മാത്രമാണെന്ന ലഘൂകരണമാണ് മന്ത്രിയുടെ വിശദീകരണത്തിലുള്ളത്.

ഇതു സംബന്ധിച്ച് അഭിസംബോധനയിലെ മന്ത്രിയുടെ പരാമർശങ്ങൾ ഇങ്ങനെ: ‘‘മദ്യപിച്ച് ഡ്യൂട്ടിക്ക് വരരുത്. മദ്യപിക്കുന്നത് കുറ്റമാണെന്ന് താൻ പറയില്ല. അതിന്‍റെ ഗന്ധം ബസിൽ യാത്ര ചെയ്യുന്ന മറ്റുള്ളവർക്ക് ഇഷ്ടമുണ്ടാവില്ല. മദ്യപിക്കുന്നവരും മദ്യപിക്കാത്തവരുമുണ്ടാകും. മദ്യപാനി അന്ന് കഴിച്ചതോ തലേന്ന് കഴിച്ചതോ ആയ മദ്യത്തിന്‍റെ ദുർഗന്ധം, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും സഹിക്കാൻ പറ്റുന്നതല്ല. തിക്കിലും തിരക്കിലും കഷ്ടപ്പെട്ട് ടിക്കറ്റ് കൊടുത്താണ് കെ.എസ്.ആർ.ടി.സിയെ വളർത്തുന്നത്. അവിടെ നിങ്ങൾക്കുള്ള വില കളയരുത്’’.

‘റി​ലേ​ഷ​ൻ’ ചോ​ദി​​ക്കേ​ണ്ട

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ യ​ജ​മാ​ന​ൻ യാ​ത്ര​ക്കാ​രാ​ണെ​ന്നും അ​വ​രോ​ട്​ ക​ണ്ട​ക്ട​ർ​മാ​ർ സ്​​നേ​ഹ​ത്തോ​ടെ പെ​രു​മാ​റ​ണ​യെ​ന്നും മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ പറഞ്ഞു. ഹൃ​ദ​യം​കൊ​ണ്ട്​ സ്​​​നേ​ഹി​ക്ക​ണം എ​ന്ന്​ പ​റ​യു​ന്നി​ല്ല. മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റി​യാ​ൽ മ​തി. ബ​സി​ൽ ക​യ​റു​ന്ന​വ​രോ​ട്​ കൂ​ടെ വ​രു​ന്ന​ത്​ സ​ഹോ​ദ​രി​യാ​ണോ, ഭാ​ര്യ​യാ​ണോ തു​ട​ങ്ങി അ​നാ​വ​ശ്യ ചോ​ദ്യ​ങ്ങ​ളൊ​ന്നും വേ​ണ്ട. സ്​​ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്​ യാ​ത്ര ചെ​യ്യാം. അ​ത്​ ഇ​ന്ത്യ​യി​ലെ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. സ്വി​ഫ്​​റ്റ്​ ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ച്​ വ​​ള​രെ മോ​ശം അ​ഭി​പ്രാ​യം ഉ​ണ്ടാ​കു​ന്നു​ണ്ട്. പാ​ല​ക്കാ​ട്​ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ വ​ന്ന ബ​സി​ൽ ക​യ​റി​യ വൃ​ദ്ധ​ൻ ക​ണ്ട​ക്ട​ർ സീ​റ്റി​ൽ ഇ​രു​ന്ന​തി​ന്‍റെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ എ​ഴു​ന്നേ​ൽ​പ്പി​ച്ചു. സ്വ​ന്തം അ​ച്ഛ​നാ​ണെ​ങ്കി​ൽ ഇ​തു​ ചെ​യ്യു​മോ. എ​ന്നാ​ൽ, സീ​റ്റ്​ മാ​റി​ക്കൊ​ടു​ത്ത ക​ണ്ട​ക്ട​ർ​മാ​രു​മു​ണ്ട്. രാ​ത്രി എ​ട്ട്​ ക​ഴി​ഞ്ഞാ​ൽ സൂ​പ്പ​ർ ഫാ​സ്റ്റ്​ മു​ത​ൽ താ​​ഴോ​ട്ടു​ള്ള ബ​സു​ക​ൾ സ്​​റ്റോ​പി​ല്ലെ​ങ്കി​ലും സ്​​ത്രീ​ക​ൾ​ക്കു​വേ​ണ്ടി ബ​സ്​ നി​ർ​ത്തി​ക്കൊ​ടു​ക്ക​ണം. അ​വ​രെ വീ​ടി​ന്​ വി​ദൂ​ര​ത്ത്​ ഇ​റ​ക്കി ഓ​ട്ടോ പി​ടി​ച്ച്​ പോ​കേ​ണ്ട ഗ​തി​യു​ണ്ടാ​ക്ക​രു​ത്. ഒ​ന്നാം തീ​യ​തി ശ​മ്പ​ളം ന​ൽ​കാ​നു​ള്ള ​ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഗ​ണേ​ഷ്​​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Minister to Conductors; 'Don't come drunk; Passengers will not like the smell.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.